ഊരകം: കുറ്റാളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 21 ന് ചൊവ്വ മുതൽ 28 ന് ചൊവ്വ വരെ യജ്ഞാചാര്യൻ മങ്ങാട് മുരളീധരൻ നമ്പീശന്റെ നേതൃത്വത്തിൽ നടത്തപ്പെടും.
യജ്ഞത്തിന്റെ ഭാഗമായി വിശേഷാൽ വഴിപാടുകളും ദിവസവും മൂന്നുനേരം അന്നദാനവും ഉണ്ടായിരിക്കും എന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.