വേങ്ങര: തിരൂരങ്ങാടി ആയുർവേദ ഡിസ്പൻസറിയിൽനിന്ന് വിരമിക്കുന്ന കണ്ണമംഗലം സ്വദേശി എ ശ്രീധരന് യാത്രയയപ്പ് നൽകി. തിരൂരങ്ങാടി മുനിസിപ്പൽ
വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ
കെ ജി സുബിൻ അധ്യക്ഷനായി.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ സി പി ഇസ്മായിൽ പൊന്നാട അണിയിച്ചു. കൗൺസിലർ കെ ഹജാസ്, പി ശ്രീകൃഷ്ണൻ എന്നിവർ സംസാരിച്ചു. എ ശ്രീധരൻ മറുപടി പ്രസംഗം നടത്തി.