ഉർദു - മതേതരത്വത്തിന്റെ ഭാഷ : ഉബൈദുള്ള.എം.എൽ.എ

മലപ്പുറം: ഉർദു മതേതരത്വത്തിന്റെ ഭാഷയാണെന്നും അതിനെ തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപിക്കണമെന്നും പി.ഉബൈദുള്ള എം.എൽ.എ പറഞ്ഞു. കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.യു.ടി.എ കോൺഫ്രൻസ് ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ്.വി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമ്മേളന പ്രമേയമായ ഉർദു: മതേതര ഇന്ത്യയുടെ ജനകീയ ഭാഷ എന്ന  വിഷയത്തിൽ  ഡോ.കെ.പി.ഷംസുദ്ദീൻ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സലാം മലയമ്മ സന്ദേശം നൽകി. മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹക്കീം മുഖ്യാതിഥിയായിരുന്നു. ഔദ്യോഗിക സർവ്വീസിൽ നിന്നും വിരമിക്കുന്ന ഉർദു അധ്യാപകരായ അബ്ദുൽ സലാം.പി,  എം.സി.അബ്ദുൽ മജീദ്,മുസ്തഫ.എ.പിമുഹമ്മദ് സാലിം.കെ.എം, അബ്ദുൽ റശീദ്. എം.പി, ആയിഷ.കെ,ശോഭന.പി.പി, എന്നിവർക്ക് യാത്രയയപ്പ് നൽകി. ജില്ലാ സ്കൂൾ കായികമേളയിൽ വെൽഫയർ വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച കോട്ടക്കൽ അൽമാസ് ഹോസ്പിറ്റർ,ആസ്റ്റർ മിംസ്, ഗവ.ആയുഷ് ഡിപ്പാർട്ട്മെൻ്റ്,ഗവ. കൗൺസിലിംഗ് വിംഗ്,ഗവ. ടി.ടി.ഐ മലപ്പുറം തുടങ്ങിയക്കുള്ള അനുമോദന പത്രവും നൽകി. സംസ്ഥാന നേതാക്കളായ ടി. അബ്ദുൽ റശീദ്,ടി.എച്ച്.കരീം, അബ്ദുൽ സത്താർ. എം.പി,വാഹിദ് സമാൻ.പി.സി, അബ്ദുൽ സലാം, ജില്ലാ ഭാരവാഹികളായ മുഹമ്മദ് റഫീഖ്, സുലൈമാൻ.എം.പി,.വേങ്ങര ലൈവ്.സൈഫുന്നീസ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സാജിദ് കൊക്കൻ സ്വാഗതവും പി.പി. മുജീബ് റഹ്‌മാൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}