വലിയോറ: ചിനക്കൽ യുവജന കൂട്ടായ്മ നാട്ടിലെ 60 വയസ്സ് കഴിഞ്ഞ കാരണവർമാർക്ക് ഉല്ലാസ യാത്രസംഘടിപ്പിച്ചു. ഉല്ലാസയാത്രയിൽ ചിനക്കൽ പ്രദേശത്തെ നാൽപതിലേറെ പേർ പങ്കെടുത്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. രാവിലെ 6:30 ന്ന് പുറപ്പെട്ട യാത്ര പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാം, മലമ്പുഴ സ്‌നേയ്ക്ക് പാർക്ക്, ഗാർഡൻ, പാലക്കാട് കോട്ട എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു രാത്രി 9 മണിയോടെ തിരിച്ചെത്തി.
യാത്രയിൽ നിരവധി പുതിയ അനുഭവങ്ങൾ സമ്മാനിച്ചെന്ന് യാത്രയിൽ പങ്കെടുത്തവർ പറഞ്ഞു, വിനോദയാത്രയിൽ ട്രോമാകെയർ പ്രവർത്തകരുടെ സേവനവും, ചിനക്കൽ യുവജന കുട്ടയ്മ്മയുടെ വളണ്ടിയർ സേവനവും ലഭ്യമാക്കിയിരുന്നു.
വിനോദയാത്രക്ക് അഷ്‌റഫ് എ ടി, ജലീൽ, ശരീഫ്, റഫീഖ്, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.