കോട്ടക്കൽ: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ) കോട്ടക്കൽ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ക്ലീൻ ഇന്ത്യ ഡ്രൈവ്" സംഘടിപ്പിച്ചു. പുത്തൂർ ബൈപാസിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് ശഫീഖ് വടക്കൻ ഉദ്ഘാടനം ചെയ്തു.
പരിപാടിയാൽ ഷാദിലി ഹിറ, ഡോക്ടർ ഹൈദർ ഹസീബ്, അസീസ് വിളംബരം, അസ്‌ലം.സി.കെ, ഷംസീർ, ബജീഷ് എട്ടിയാട്ടിൽ, സുന്ദർജി, അവറാൻകുട്ടി എന്നിവർ നേതൃത്വം നൽകി.