കോട്ടയ്ക്കൽ: ആസ്റ്റർ മിംസ് കോട്ടയ്ക്കൽ സംഘടിപ്പിച്ച ആസ്റ്റർ സൂപ്പർ കപ്പ് ഫുട്ബോളിൽ കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ജേതാക്കളായി. എടരിക്കോട് പ്ലേ ടർഫിൽ നടന്ന ടൂർണമെന്റിൽ ഏകപക്ഷീയമായ ഒരു ഗോളിന് കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിനെ പരാജയപ്പെടുത്തിയാണ് കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ജേതാക്കളായത്. ബെസ്റ്റ് ഡിഫൻഡർ ആയി കോട്ടയ്ക്കൽ മിംസിലെ ജസീർ, ബെസ്റ്റ് പ്ലേയർ ആയി ആദർശ്, ബെസ്റ്റ് ഗോൾകീപ്പർ ആയി ഇഖ്‌റാ ഹോസ്പിറ്റലിലെ ഷിനാദ്, ടോപ് സ്കോറർ ആയി മുക്കം എം.വി.ആർ. കാൻസർ സെന്ററിലെ അഖിൽ, കോട്ടയ്ക്കൽ മിംസിലെ ആദർശ് എന്നിവരെ തിരഞ്ഞെടുത്തു.
സമാപനച്ചടങ്ങിൽ ആസ്റ്റർ മിംസ് സി.എം.എസ്. ഡോ. ഹരി പി.എസ്. അധ്യക്ഷനായി. എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഫസലുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ആസിഫ് സഹീർ മുഖ്യാതിഥിയായി. ശ്രീഹരി മാക്കാട്ട്, കോട്ടയ്ക്കൽ നഗരസഭാംഗം കബീർ, കോട്ടയ്ക്കൽ എസ്.എച്ച്.ഒ. വിനോദ്, കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ഡയറക്ടർമാരായ അഹമ്മദ് മൂപ്പൻ, സയ്യിദ് തങ്ങൾ പുത്തൂർ, കോട്ടയ്ക്കൽ ആസ്റ്റർ മിംസ് എച്ച്.ആർ. നാഗ്കുമാർ സി.എം, സി. റാഷിഖ് എന്നിവർ പ്രസംഗിച്ചു.