കണ്ണമംഗലം സർക്കിൾ യൂത്ത് കൗൺസിൽ സമാപിച്ചു

കണ്ണമംഗലം: എസ് വൈ എസ് കണ്ണമംഗലം സർക്കിൾ യൂത്ത് കൗൺസിൽ അച്ചനമ്പലം മള്ഹറുദ്ദഅവ അൽ ഇസ്‌ലാമിയ്യയിൽ നടന്നു. മുസ്‌ലിം ജമാഅത്ത് സർക്കിൾ പ്രസിഡണ്ട് പി എ കുഞ്ഞിതു ഹാജി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ഷക്കീർ അരിമ്പ്ര വിഷയാവതരണം നടത്തി. സയ്യിദ് അലവി അൽ ബുഖാരി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. 

കെ എ റഷീദ്, ശംസുദ്ദീൻ മാട്ടിൽ, ജലീൽ കല്ലേങ്ങൽപ്പടി, പി കെ അബ്ദുല്ല സഖാഫി, സാലിം മുസ്‌ലിയാർ, ഖാലിദ് ഫാളിലി, റശീദ് പി പ്രസംഗിച്ചു.

ഭാരവാഹികൾ:
പി ശമീർ ഫാളിലി (പ്രസിഡന്റ്), വീപി മഹ് മൂദ് ബുഖാരി (ജനറൽ സെക്രട്ടറി), പി യൂസുഫ് (ഫിനാൻസ് സെക്രട്ടറി), ജാഫർ പി (വൈ: പ്രസിഡന്റ്), ഹംസ ഫാളിലി കെപി (വൈ: പ്രസിഡന്റ്), മൂസ. കെ (ജോ:സെക്രട്ടറി), ഫഖ്റുദ്ധീൻ പീകെ(ജോ:സെക്രട്ടറി).
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}