ഊരകം: ഒ കെ എം നഗർ അഞ്ചുപറമ്പ് അങ്ങാടിയിലെ തണൽ മരം ഒരു സ്വതന്ത്ര വ്യക്തിയുടെ താൽപര്യ പ്രകാരം വെട്ടിമാറ്റുകയും,തൊട്ടടുത്ത പഞ്ചായത്ത് നെയിം ബോർഡ് തകർക്കപെടുകയും ചെയ്തു. പക്ഷികൾ കൂടുക്കൂട്ടുകയും അടയിരിക്കുകയും ചെയ്തിയിരുന്ന ഈ മരം വെട്ടി മാറ്റിയതിൽ പ്രതിഷേധിച്ചു OMEGA ARTS & SPORTS CLUB അംഗങ്ങളായ ഊരകം പഞ്ചായത്തിൽ നേരിട്ട് പോയി പരാധി ബോധിപ്പിക്കുകയും അത് പ്രകാരം പഞ്ചായത്ത് അധികൃതരും വേങ്ങര പോലീസും എത്തുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തു.
മുറിച്ചു മാറ്റിയ വ്യക്തിക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് പോലിസ് അധികാരികൾ ഉറപ്പ് നൽകി. വൻ തോതിലുള്ള പ്രതിഷേതമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.