ഊരകം: പാലിയേറ്റിവ് കെയർ ദിനത്തോടനബന്ധിച്ച് ഊരകം പാലിയേറ്റീവ് കെയർ അസോസിയേഷന് വേണ്ടി വേങ്ങര പീസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ 38500 രൂപയോളം സമാഹരിച്ചു. സ്കൂളിലെ മോറൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റും ഇമോഷണൽ ഇന്റലിജൻസ് ഡിപ്പാർട്മെന്റും സംയുക്തമായി ആണ് ധന സമാഹരണം നടത്തിയത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പ്രസ്തുത സംഖ്യ സ്കൂൾ പാർലിമെന്റ് പ്രതിനിധികൾ ഊരകം പാലിയേറ്റീവ് കെയർ അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറി.
സ്കൂൾ പ്രിൻസിപ്പൽ എം ജാസ്മിർ ഫൈസൽ, വൈസ് പ്രിൻസിപ്പൽ ഫബീല സി കെ , അഡ്മിനിസ്ട്രേറ്റർ ഖമറുസമാൻ, സെക്ഷൻ കോർഡിനേറ്റർമാരായ ഷൈജു പൂവാട്ടിൽ, റഫീദ, ഫസീല, ജിഷ, അധ്യാപകരായ മുഹമ്മദ് റാഷിദ്, ഹെബ എന്നിവർ നേതൃത്വം നൽകി.