ഫാറൂഖ് കോളേജ് എൻ എസ് എസ് യൂണിറ്റ് പാലിയേറ്റീവിന് വേണ്ടി ബക്കറ്റ് പിരിവ് നടത്തി

വേങ്ങര: ഫാറൂഖ് ആർട്സ് & സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റ് പാലിയേറ്റീവ് വിങ്ങ് പറപ്പൂർ പെയിൻ & പാലിയേറ്റീവിന് വേണ്ടി ബക്കറ്റ് പിരിവു നടത്തി. രാവിലെ വീണാലുക്കൽ വെച്ച് ഫാറൂഖ് കോളേജ് മാനേജർ ടി കുഞ്ഞു ഫ്ലാഗ് ഓഫ് ചെയ്തു. എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ സുഹൈൽ, പാലിയേറ്റീവ് പ്രെസിഡന്റ് അയമു മാസ്റ്റർ, സിക്രട്ടറി മുഹമ്മദലി വി. എസ്, വൈസ് പ്രസിഡന്റ് മൊയ്തുട്ടി ഹാജി, ബാവ നല്ലൂർ, ഹനീഫ ടി.പി എന്നിവർ സംബന്ധിച്ചു. 

50- ൽ അധികം വരുന്ന വിദ്യാർത്ഥികൾ 10 സ്കോഡ് ആയി തിരിഞ്ഞ് വിവിധ ഭാഗങ്ങളിൽ ഗൃഹ സന്ദർശനം നടത്തി ലഭിച്ച തുക പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചർക്ക് കൈമാറി. ഫാറൂഖ് വിദ്യാർത്ഥികളായ മുഹമ്മദ് ഷാമിൽ, നിഹാൽ, അസ്‌ലം , മുഹമ്മദ് അദ്നാൻ, മുഹമ്മദ് ഷാമിൽ , മാസിൻ, നാസിഹ്, മുനീർ, ലിസാൻ, അമ് ജദ്, ജാസ്മിന എന്നിവർ ബക്കറ്റ് പിരിവിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}