വേങ്ങര: വട്ടപൊന്ത സ്നേഹാലയത്തിൽ വെച്ച് ഇ.കെ.ടി ഗ്രൂപ്പ് ഓഫ് കോൺസെൺസ് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഡിഫെറന്റ്ലി ഏബ്ൾഡ് ഫെഡറേഷൻ കമ്മിറ്റി രൂപീകരിച്ചു.
പരിപാടിക്ക് ഫെഡറേഷന്റെ മുഖ്യരക്ഷാധികാരി ഇ.കെ.ടി മാനേജിംഗ് ഡയറക്ടർ അമീർ സ്വാഗതം പറഞ്ഞു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ ഫൈസൽ വ്ലോഗർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
കണ്ണമംഗലം, എ.ആർ നഗർ, പെരുവള്ളൂർ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ രംഗത്തെ പൊതുപ്രവർത്തകർ സംബന്ധിച്ചു.
ട്രസ്റ്റിന്റെ ബ്രാൻഡ് അംബാസഡർ ആയ ഹാഷിം വെളിമെണ്ണ ലോഗോ പ്രകാശനം ചെയ്തു. ട്രസ്റ്റിന്റെ പ്രഥമ 15 അംഗ കമ്മിറ്റിക്ക് രൂപം നൽകി.
പ്രസിഡന്റ്: നിസാർ (പെരുവള്ളൂർ പഞ്ചായത്ത് )
ജനറൽ സെക്രട്ടറി :സാദിഖ് അലി (കണ്ണമംഗലം)
ട്രഷറർ :രാധിക കൃഷ്ണ എ ആർ നഗർ എന്നിവർ ചുമതല ഏൽക്കുകയും ചെയ്തു.
സക്കീർ ഹാജി പ്രോഗ്രാമിന് നന്ദിയും പറഞ്ഞു.
ഫെഡറേഷന്റെ വാർഷിക പരിപാടിയിൽ 5 ജില്ലയിൽ നിന്നും അപേക്ഷ നൽകുന്ന 25 ഭിന്നശേഷിക്കാർക്ക് സൗജന്യ വീൽചെയർ നൽകാനും ഫെഡറേഷൻ തീരുമാനമെടുത്തു.