വൈലത്തൂർ അബ്ദുൽ കലാം റിസർച്ച് സെന്റർ ഏർപ്പെടുത്തിയ ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡിന് മർക്കസ് പബ്ലിക് സ്കൂൾ മമ്പീതി പ്രിൻസിപ്പൽ അസീസ് ഊരകത്തെ തിരഞ്ഞെടുത്തു.
റിസർച്ച് സെന്റർ ഡയറക്ടർ അലി സൈന്റിസ്റ്റ് നേതൃത്വത്തിലുള്ള ജൂറിയാണ് തെരഞ്ഞെടുത്തത്. കുട്ടികളെ സയൻസ് മേഖലയിലേക്ക് പ്രാപ്തരാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ഈ പദവി നൽകിയത്. മർക്കസ് പബ്ലിക് സ്കൂൾ ആനുവൽ പ്രോഗ്രാമിൽ വേങ്ങര എംഎൽഎ പി കെ കുഞ്ഞാലിക്കുട്ടി കൈമാറി.