ഊരകം: ഊരകം എം യു എച് എസ് സ്കൂളിൽ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് വേങ്ങര സബ് ഇൻസ്പെക്ടർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുതു തലമുറക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് സംഘടിപ്പിച്ച തമ്പ് എന്ന് പേരിട്ട ക്യാമ്പിൽ നേതൃ പരിശീലനം, പ്രഥമ ശുശ്രൂഷ, മോട്ടിവേഷൻ ക്ലാസ്സ്,ക്യാമ്പ് ഫയർ തുടങ്ങിയവ നടന്നു. പിടിഎ വൈസ് പ്രസിഡൻ്റ് വി. കെ ഉമ്മർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അലി അക്ബർ, ഇ. പി മുനീർ, എം. കെ മുഹമ്മദ് , ഹംസ ,വി. കെ മമ്മദ് എന്നിവർ സംസാരിച്ചു . സ്കൗട്ട് അദ്ധ്യാപകരായ കെ. ഹുദ, റിയാസ് കൂമുള്ളിൽ, അബ്ദുൽ സലാം, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഊരകം എം യു എച് എസ് സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
admin