കോട്ടക്കൽ മാരത്തോൺ 2025 ഫെബ്രുവരി 9 ഞായറാഴ്ച നടക്കും

കോട്ടക്കൽ റണ്ണേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടാമത്  ഫാസ് ഹോൾഡിങ് കോട്ടക്കൽ മാരത്തോൺ 2025 ഫെബ്രുവരി 9ന് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ കോട്ടക്കലിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. കോട്ടക്കൽ പുത്തൂർ പാലം , ചിനക്കൽ ബൈപ്പാസ് റോഡ് എന്നിവ കേന്ദ്രീകരിച്ച് പത്ത് കിലോമീറ്റർ, 5 കിലോമീറ്റർ, 3 കിലോമീറ്റർ വിഭാഗങ്ങളായി നടക്കുന്ന മാരത്തോണിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2500 ഓളം പേർ പങ്കെടുക്കും. ഇതിൽ 5 കിലോമീറ്റർ 10 കിലോമീറ്റർ വിഭാഗങ്ങൾ ടൈമിംഗ് ചിപ്പ് ഘടിപ്പിച്ച് ആയിരിക്കും മത്സരം നടക്കുക. 3 കിലോമീറ്റർ ഫൺ റൺ ആയാണ് നടത്തുന്നത്. 

അഞ്ച് കിലോമീറ്റർ 10 കിലോമീറ്റർ വിഭാഗങ്ങളിൽ ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും മൊമെന്റോയും നൽകും. കൂടാതെ പ്രായ പരിധി അനുസരിച്ചും ഉപഹാരങ്ങൾ നൽകുന്നുണ്ട്. 

10 കിലോമീറ്റർ വിഭാഗം കോട്ടക്കൽ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഡോക്ടർ ഹനീഷ രാവിലെ 6.15 നും, അഞ്ച് കിലോമീറ്റർ വിഭാഗം കോട്ടക്കൽ  സർക്കിൾ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ 6.45 നും, 3 കിലോമീറ്റർ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കടമ്പോട്ട് മൂസ 7.30 നും ഫ്ലാഗ് ഓഫ് ചെയ്യും. അതിന് ശേഷം നടക്കുന്ന സമ്മാനദാന ചടങ്ങിൽ കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ വിശിഷ്ടാതിഥി ആയിരിക്കും.   
  
പോലീസ്, ട്രോമ കെയർ വളണ്ടിയർമാർ തിരഞ്ഞെടുത്ത മറ്റ് വളണ്ടിയർമാർ, ക്ലബ്ബ് മെമ്പർമാർ എന്നിവർ മാരത്തോൺ നിയന്ത്രിക്കും. കോട്ടക്കൽ പൂരത്തിന് സമാനമായി കോട്ടക്കൽ മാരത്തോണും മാറാൻ പോകുകയാണെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത
ജാസിർ ഡി പി, സെക്രട്ടറി, കോട്ടക്കൽ റണ്ണേഴ്സ് ക്ലബ്., അമീറുദ്ദീൻ ടി വി, ജോയിന്റ് സെക്രട്ടറി, കോട്ടക്കൽ റണ്ണേഴ്സ് ക്ലബ്.,ഷാഹുൽ ഹമീദ് വടക്കേതിൽ, ജോയിന്റ് സെക്രട്ടറി, കോട്ടക്കൽ റണ്ണേഴ്സ് ക്ലബ് ,
റഷീദ് റെഡ് മീഡിയ,
 മൻസൂർ മുട്ടിയറക്കൽ, വൈസ് പ്രസിഡന്റ്, കോട്ടക്കൽ റണ്ണേഴ്സ് ക്ലബ്ബ്. ബാദുഷ വിലങ്ങിൽ, എക്സിക്യൂട്ടീവ് അംഗം, കോട്ടക്കൽ റണ്ണേഴ്സ് ക്ലബ് എന്നിവർ പറഞ്ഞു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}