വേങ്ങര സായംപ്രഭയിലെ ബെസ്റ്റ് പെർഫോമർക്കുള്ള പ്രഥമ അംഗീകാരം സി രവീന്ദ്രന് ലഭിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ 2025 വർഷത്തിൽ ആരംഭിച്ച ഹോമിലെ മാസംതോറും ബെസ്റ്റ് പെർഫോമർക്കുള്ള പ്രഥമ അംഗീകാരം സി രവീന്ദ്രന് ലഭിച്ചു.  

സായംപ്രഭാ ഹോമിൽ വരുന്നവരിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നവർക്കാണ് അംഗീകാരം നൽകുന്നത്. പെർഫോമൻസ് കാറ്റഗറിയിൽ അച്ചടക്കം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹോമിന്റെ പുരോഗമനത്തിനു വേണ്ടി പ്രയത്നിക്കൽ, സഹ അംഗങ്ങളുമായുള്ള പെരുമാറ്റം ,വ്യക്തിപരമായ കഴിവികളിൽ മികവ് തെളിയിക്കൽ തുടങ്ങിയ വിവിധ കാര്യങ്ങൾ നിരീക്ഷിച്ചാണ് ഓരോ മാസത്തിലും ബെസ്റ്റ് പെർഫോമറെ തെരഞ്ഞെടുക്കുന്നത്.  

തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് തൊട്ടടുത്ത മാസത്തിൽ ആദ്യ പൊതു പരിപാടിയിൽ വച്ച് അംഗീകാരം നൽകും. തുടർന്നുള്ള എല്ലാ മാസങ്ങളിലും ഇത്തരത്തിൽ തിരഞ്ഞെടുക്കുന്നതാണ്.  

ഇത് ഹോമിൽ വരുന്ന മുതിർന്ന പൗരന്മാരെ സജീവമാക്കുന്നതിനും അവരുടെ ഓരോ ദിനങ്ങളും പ്രതീക്ഷയുള്ളതാക്കുന്നതിനും കാരണം ആകുമെന്ന് കെയർ ഗീവർ എ കെ ഇബ്രാഹീം നിരീക്ഷിക്കുന്നു.  

സി രവീന്ദ്രൻ ലഭിച്ച പ്രഥമ അംഗീകാരം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ചാർത്തി നൽകി. ചടങ്ങിൽ പഞ്ചായത്ത് ഭരണസമിതി അംഗം സിപി കാദർ, സെക്രട്ടറി അനിൽകുമാർ തുടങ്ങിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}