നിസാർ വേങ്ങരയെ കൊച്ചിൻ ഹനീഫ മെമ്മോറിയൽ ഫിലിം അവാർഡ് നൽകി ആദരിച്ചു

കോഴിക്കോട്: പതിനാലാമത് കൊച്ചിൻ ഹനീഫ മെമ്മോറിയൽ കലാ നിപുണ ഫിലിം അവാർഡ് നിസാർ വേങ്ങരക്ക് നൽകി ആദരിച്ചു. കോഴിക്കോട് എസ് കെ പൊറ്റക്കാട് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര നിർമ്മാതാവും പ്രോജക്ട് ഡിസൈനറുമായ എൻ എം ബാദുഷ പുരസ്കാരം സമ്മാനിച്ചു. 

കുട്ടികളുടെ ഒട്ടേറെ കാർട്ടൂൺ സിനിമ സംവിധാനത്തിനും കൂടാതെ സിനിമ,ഷോർട്ട് ഫിലിം, ടെലിഫിലിം  എന്നിവയിലെ അഭിനയത്തെയും  മുൻനിർത്തിയാണ് നിസാർ വേങ്ങരക്ക് പുരസ്കാരം നൽകിയത്.. പ്രേം നസീർ  അവാർഡ്, 24 ഫ്രെയിം അവാർഡ് എന്നിവയെല്ലാം നിസാർ വേങ്ങര കരസ്ഥമാക്കിയിട്ടുണ്ട്.
നടനും സംവിധായകനുമായ സിദ്ധാർത്ഥൻ മുഖ്യ അതിഥിയായിരുന്നു.
 
പ്രസിഡണ്ട് എ കെ സത്താർ, സെക്രട്ടറി വിജയരാജൻ Beetv CEO ലബീബ് പുളിക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}