പറപ്പൂർ: പറപ്പൂർ പഞ്ചായത്തില്‍ തകര്‍ന്നു കിടക്കുന്ന മുഴുവന്‍ റോഡുകളും റീ ടാറിംഗ് നടത്തുക, പൊതുശ്മശാനം യാഥാര്‍ത്ഥ്യമാക്കുക, തെരുവ് വിളക്കുകള്‍ ഉപയോഗയോഗ്യമാക്കുക, പഞ്ചായത്ത് മിനിസ്റ്റേഡിയം നവീകരിക്കുക, ജല്‍ജീവന്‍ പദ്ധതി നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പിഡിപി പറപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ ശശി പൂവന്‍ചിന ഉദ്ഘാടനം ചെയ്തു. അഷ്റഫ് ഊരകം, പിടി കുഞ്ഞിമുഹമ്മദ്, കുരുണിയന്‍ ചേക്കു,നസീര്‍ ചെമ്പകശ്ശേരി, സിദ്ധീഖ് കുരിക്കള്‍ ബസാര്‍, ഷാജഹാന്‍ പറപ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.