വേങ്ങര: വോൾട്ടേജ് ക്ഷാമംകൊണ്ട് പൊറുതിമുട്ടിയ നാട്ടുകല്ല് നിവാസികളുടെ സ്വപ്ന പദ്ധതിയായ ട്രാൻസ്ഫോർമർ ഉദ്ഘാടനം ഊരകം പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടിവി ഹംസഹാജിയുടെ അധ്യക്ഷതയിൽ ഊരകം പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുല്ല മൻസൂർ കോയ തങ്ങൾ നിർവഹിച്ചു.
ചടങ്ങിൽ കെ പി വലിയാപ്പു ഹാജി, ചെറിത് ഹാജി, മുള്ളൻ കുഞ്ഞി മൊയ്തീൻ ഹാജി, ചാലിൽ സൈതലവി ഹാജി, അബു ഹാജി, എ കെ. മുജീബ്, സുലൈമാൻ, സമദ്, പോക്കർ ഹാജി, ഉണ്ണി തൊട്ടിയിൽ, മജീദ് മറ്റു പൗര പ്രമുഖരും സംബന്ധിച്ചു.