മലപ്പുറം ജില്ല അണ്ടർ 19 ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് ഓപ്പൺ വിഭാഗത്തിൽ ടി.പി വിഷ്ണു ദേവ്, എം.യൂസഫ്, എൻ.എം ഹൃഷികേശ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ, സി. സാരംഗി, കെ.അമേയ, എസ് അതുല്യ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ജില്ലാ അണ്ടർ 7 ചാമ്പ്യൻഷിപ്പിൽ ഐദാൻ മുഹമ്മദ് ആനിഷ്, മുഹമ്മദ്, ഇസിൻ ആമിഷ് കെ.വി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
മത്സരങ്ങൾ ഞായർ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ കോട്ടക്കൽ ജി.എം.യു.പി സ്ക്കൂളിൽ വെച്ച് നടന്നു.
വിജയികൾക്ക് ട്രോഫിയും, സെർട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു. ജില്ലാ പ്രസിഡൻ്റ് കെ.എൽ ഹഫീസ്, സെക്രട്ടി സി.കെ മുഹമ്മദ് ഇർഷാദ്, പി.പി സലീം, സി.സനീത് തുടങ്ങിയവർ സംബന്ധിച്ചു.