സാമൂഹ്യ ചിദ്രതയയും ലിബറിലസവും പണ്ഡിതര്‍ ജാഗ്രത പുലർത്തണം: കാന്തപുരം

കോട്ടക്കല്‍: സാമൂഹ്യ ചിദ്രതയയും ലിബറിലസവും പണ്ഡിതര്‍ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്ത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.
 ഒതുകുങ്ങല്‍ ജാമിഅ ഇഹ് യാഉസ്സുന്ന 64-ാംവാർഷിക 34-ാംസനദ് ദാന സമ്മേളനത്തില്‍ സനദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ദ്ധിച്ച് വരുന്ന റിബലറിസവും മയക്ക്മരുന്ന് പോലെയുള്ള വിപത്തുകളെ ബോധവല്‍ക്കരിച്ച് പണ്ഡിത സമൂഹം ജാഗ്രതയോടെ പ്രബോധനരംഗത്തിറങ്ങണമെന്നും സാമുദായിക ഉന്നമനത്തിൽ നേതൃ പരമായ പങ്ക് വഹിക്കണ മെന്നും അദ്ദേഹം പറഞു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാര്‍ഥനക്ക് നേതൃത്വം നൽകി. പ്രസിഡണ്ട് ഒ കെ മൂസാൻകുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ 
സുലൈമാൻ മുസ്‌ലിയാർ സനദ് ദാനം നിര്‍വഹിച്ചു. സ്ഥാന വസ്ത്ര വിതരണം കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി  സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി നിർവഹിച്ചു. അബൂ ഹനീഫൽ ഫൈസി തെന്നല, മുഹ്‌യുദ്ധീൻകുട്ടി ബാഖവി പൊന്മള , സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി, എളങ്കൂർ മുത്തുകോയ തങ്ങൾ, ഒ കെ അബ്ദുറഷീദ് മുസ്ലിയാർ, ഒ കെ അബ്ദുൽ ഹകീം മുസ്‌ലിയാർ, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനീറുൽ അഹ്ദൽ അഹ്സനി, അലി ബാഖവി ആറ്റുപുറം എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡോ:ഓ കെ അബ്ദുൽ ഗഫൂർ അസ്ഹരി സ്വാഗതവും മാനേജർ ഒ കെ അബ്ദുൽ ഹമീദ് അഹ്സനി നന്ദിയും പറഞ്ഞു. 145 അഹ്സനിമാരാണ് ബിരുദം കരസ്ഥമാക്കി കർമ്മ രംഗത്തേക്ക് ഇറങ്ങിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}