എ ആർ നഗർ: നികുതികൊള്ള അവസാനിപ്പിക്കുക, സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും, ഭൂനികുതി 50% വർധിപ്പിച്ചതിനുമെതിരെ അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
എആർ നഗർ വില്ലേജ് ഓഫീസ് പരിസരത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡി.സി.സി അംഗം എ കെ എ നസീർ
ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്
ഹംസ തെങ്ങിലാൻ
അധ്യക്ഷത വഹിച്ചു.
മുൻ മണ്ഡലം പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ സി അബ്ദുറഹിമാൻ, മണ്ഡലം ട്രെഷറർ പി കെ മൂസ ഹാജി, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻ കുട്ടി മാട്ടറ, ഹസ്സൻ പി കെ, സക്കീർ ഹാജി, സുരേഷ് മമ്പുറം, മജീദ് പൂളക്കൽ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് നിയാസ് പി സി എന്നിവർ സംസാരിച്ചു.
മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ, സേവാദൾ ജില്ലാ സെക്രട്ടറി പ്രമോദ് ചാലിൽ, വാർഡ് മെമ്പർ വിബിന അഖിലേഷ്, പ്രവാസി കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ബാവ, അബൂബക്കർ പുകയൂർ, അലവി ഇവി, ബേങ്ക് ഡെയറർമാരായ സുഹറ പുള്ളിശ്ശേരി, രാമദാസ് ചെണ്ടപ്പുറായ, അസ്ലം മമ്പുറം, ഷെഫീഖ് കരിയാടൻ, റഷീദ് വി, അയ്യപ്പൻ പാലാന്തറ, വേലായുധൻ കുന്നുംപുറം, കുഞ്ഞാത്തൻ പുതിയത്ത് പുറായ എന്നിവർനേതൃത്വം നൽകി.
മണ്ഡലം ഭാരവാഹി രാജൻ വാക്കയിൽ സ്വാഗതവും നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഫിർദൗസ് പി കെ നന്ദിയും പറഞ്ഞു.