കോട്ടക്കൽ: പറപ്പൂർ ഐ യൂ ഹയർ സെക്കൻഡറി സ്കൂൾ "കളിയും കരുത്തും" പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഒന്നാമത് നാഷണൽ ഹോക്കി ചാമ്പ്യൻഷിപ്പ് സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്നു.
സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി 16 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടന്നത്.
മത്സരത്തിൽ പി എം എസ് എച്ച്എസ്എസ് ചെമ്മങ്കടവ് സ്കൂൾ ചാമ്പ്യന്മാരായി, എറണാകുളം ബ്രിട്ടോ ഹയർസെക്കൻഡറി സ്കൂൾ റണ്ണറപ്പുമായി, തമിഴ്നാട്ടിൽ നിന്നുള്ള സെൻറ് സേവിയർ ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനക്കാരുമായി.
യുപി വിഭാഗത്തിൽ എ എം യുപിഎസ് കുറ്റിത്തറമ്മൽ ചാമ്പ്യന്മാരായി, ജിബി യു പി എസ് മലപ്പുറം രണ്ടാം സ്ഥാനക്കാരുമായി.
സമാപന ചടങ്ങിൽ തിരൂർ ഡിവൈഎസ്പി ഇ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സലീമ ടീച്ചർ, വാർഡ് മെമ്പർ സി അബ്ദുൽ കബീർ, സീനിയർ ഹോക്കി സംസ്ഥാന പ്രസിഡണ്ട് പാലോളി അബ്ദുറഹിമാൻ, സ്കൂൾ മാനേജർ ടീ മൊയ്തീൻകുട്ടി എന്ന കുഞ്ഞു, പ്രിൻസിപ്പൽ സി അബ്ദുൽ അസീസ്, പ്രധാന അധ്യാപകൻ എ മമ്മു, പി മുഹമ്മദ് അഷ്റഫ്, കെ ഷാഹുൽഹമീദ്, ഇസ്മായിൽ, കെ തസ്നി, ചെറീത് ഹാജി, കെ എം കോയാമു തുടങ്ങിയവർ പങ്കെടുത്തു.