കോട്ടക്കൽ: കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനവും സ്കൂളിന്റെ നൂറ്റിനാലാം വാർഷിക ആഘോഷവും സംഘടിപ്പിച്ചു.
ദീർഘമായ ഒരു കാലയളവിൽ രാജാസ് സ്കൂളിലെ അധ്യാപികയായും പിന്നീട് ഹെഡ്മിസ്ട്രസ് ആയും ജോലി ചെയ്ത് ഇപ്പോൾ സ്കൂളിൻ്റെ പ്രിൻസിപ്പാൾ ആയി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന പി.ആർ സുജാത ടീച്ചർ, ഹയർസെക്കൻഡറി ചരിത്രവിഭാഗം അധ്യാപികയായ വിജയലക്ഷ്മി ടീച്ചർ, ഹൈസ്കൂൾ ഉർദു വിഭാഗം അധ്യാപകൻ എം.സി അബ്ദുൽ മജീദ് മാസ്റ്റർ എന്നിവരാണ് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നത്.
മുഖ്യാതിഥികളായി എത്തിയ
തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര, ഗാനരചയിതാവും സാഹിത്യകാരനും തിരക്കഥാകൃത്തുമായ
റഷീദ് പാറക്കൽ, കോട്ടക്കൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ ഹനീഷ എന്നിവർ വിരമിക്കുന്നവർക്കുള്ള ഉപഹാരങ്ങൾ നൽകി.
എസ്.എസ്.കെ മലപ്പുറം ഡി പി സി, ടി അബ്ദുൽ സലിം മലപ്പുറം ജില്ല കൈറ്റ് കോഡിനേറ്റർ ടി.കെ അബ്ദുൽ റഷീദ്, മലപ്പുറം ബി.പി.സി പി മുഹമ്മദലി രാജാസ് സ്കൂളിലെ പൂർവ്വാധ്യാപകൻ പത്മനാഭൻ മാസ്റ്റർ, കോട്ടക്കൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ, മുൻസിപ്പൽ കൗൺസിലർമാരായ സനില പ്രവീൺ, കബീർ മാസ്റ്റർ
പി.ടി.എ പ്രസിഡണ്ട് സാജിദ് മങ്ങാട്ടിൽ, വൈസ് പ്രസിഡണ്ട് വിജയൻ മാസ്റ്റർ, സത്യഭാമ എന്നിവരും എം .പി ടി .എ പ്രസിഡണ്ട് ടി. കെ ജംഷത്ത് ,
എസ് എം സി ചെയർമാൻ അബ്ദുറസാഖ് മൂർക്കത്ത്,
പ്രേംദാസ്, ബീന , നിഷ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു.
പട്ടുറുമാൽ താരം തീർത്ഥ സത്യൻ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കലോത്സവത്തിൽപങ്കെടുത്ത് വിജയം കൈവരിച്ച പ്രതിഭകൾക്കുള്ള ആദരവും വിവിധ വിദ്യാർഥികൾ അവതരിപ്പിച്ച വ്യത്യസ്ത കലാപരിപാടികളും നടന്നു.
കെ മുജീബ് റഹ്മാൻ, കെ ഷമീമ ,എ കെ സുധാകരൻ, സജിൽ കുമാർ,മുഹമ്മദ് മുസ്തഫ, ജെസ്ന
സന്ധ്യ, മൻസൂർ, മിഹ്റ ,ഷീന , അനിത് കുമാർ, സാബിറ അബ്ദുൽ മജീദ് , അഭിജിത്ത് , ജയശ്രീ, ഗിരീഷ്, സമീർ ബാബു ,ഇസ്ഹാഖ്
എന്നിവർ നേതൃത്വം നൽകി.
സ്കൂൾ ഹെഡ്മാസ്റ്റർ എം.വി രാജൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജയദേവി നന്ദിയും പറഞ്ഞു.