ജന്മദിനത്തിൽ ഫലവൃക്ഷം നട്ട് ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിലെ റിൻഷാദ് മാതൃകയായി

ഊരകം: ജന്മദിനത്തിൽ ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിലെ റിൻഷാദ് സ്കൂൾ കോമ്പൗണ്ടിൽ ഫലവൃക്ഷങ്ങൾ നട്ട് വിദ്യാർത്ഥികൾക്ക് മാതൃകയായി.
     
വിദ്യാലയത്തിലെ 4 സി ക്ലാസിലെ മുഹമ്മദ് റിൻഷാദ് ആണ് തന്റെ ജന്മദിനത്തിൽ സ്കൂൾ കോമ്പൗണ്ടിൽ അരിനെല്ലി, ഞാവൽ, ചാമ്പ, ആപ്പിൽ ചാമ്പ തുടങ്ങിയ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചത്. ഊരകം വെങ്കുളത്തെ നമ്പൻകുന്നത്ത് അഷ്റഫ്- സാഹിറ ദമ്പതികളുടെ മകനാണ് റിൻഷാദ്.
        
പ്രാഥമിക വിദ്യാലയ ജീവിതം എന്നും ഓർമ്മയിൽ സൂക്ഷിക്കുവാനും ദീർഘകാലം തൻ്റെ ഓർമ്മകൾ സ്കൂൾ ക്യാമ്പസിൽ നിറഞ്ഞു നിൽക്കുവാനുമാണ് ഇത്തരം ഒരു മാതൃകാ പ്രവർത്തനത്തിന് തയ്യാറായതെന്ന് വൃക്ഷങ്ങൾ കൈമാറി റിൻഷാദ് പറഞ്ഞു.
   
ക്ലാസ് ടീച്ചർ നഷീദ ടീച്ചർ, സ്കൂൾ പരിസ്ഥിതി ക്ലബ് കൺവീനർമാരായ റസിയ ടീച്ചർ, ഹുസ്ന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}