ഊരകം: ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ കേരള ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്റ്റുഡന്റ്സ് സേവിംഗ് ബാങ്ക് പദ്ധതിക്ക് തുടക്കമായി.
കൂട്ടിവെക്കാം കുഞ്ഞു സമ്പാദ്യം കുഞ്ഞുകൈകളിൽ എന്ന പേരിൽ എല്ലാ ബുധനാഴ്ചകളിലും കുട്ടികളിൽ നിന്ന് ഫണ്ട് ശേഖരിച്ച് സർക്കാർ സ്റ്റുഡൻസ് സ്കീമിൽ നിക്ഷേപിക്കുന്ന പദ്ധതിയാണിത്. കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
മുഴുവൻ കുട്ടികളും ഈ പദ്ധതിയിൽ അംഗമാവാൻ ശ്രമിക്കണമെന്നും ഇങ്ങനെയുള്ള പദ്ധതിയിൽ അംഗമാവുന്നതിലൂടെ വലിയ നേട്ടമാണ് ഭാവിയിൽ കുട്ടികൾക്ക് ലഭിക്കുകയെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത പി.ടി.എ പ്രസിഡൻ്റ് ശിഹാബ് ചെനക്കൽ അഭിപ്രായപ്പെട്ടു.
ഹെഡ് മാസ്റ്റർ സി. അബ്ദുൽ റഷീദ് സർ പദ്ധതി വിശദീകരിച്ചു. പദ്ധതി കൺവീനർമാരായ അബ്ദുറഹിമാൻ മാസ്റ്റർ പള്ളിത്തൊടി, ജിഷ ടീച്ചർ എന്നിവർ ഫണ്ട് ഏറ്റുവാങ്ങി.