വേങ്ങര: ചേറൂർ പി പി ടി എം വൈ ഹയർസെക്കന്ററി സ്കൂളിൽ ശീതകാലപച്ചക്കറി കൃഷിയുടെ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. സ്കൂളിലെ ഭൂമിത്രസേന ക്ലബ്ബ് അംഗങ്ങളായ കെ ആദിൽ ഷാൻ, എൻ പി റിൻഷാ ഷെറിൻ, എം ഫാത്തിമ റിയാന, ദിൽഷാന റിനി തുടങ്ങിയവരുടെ നേതൃതത്തിലാണ് ശീതകാല പച്ചക്കറികളായ ക്യാബേജ് , കോളി ഫ്ലവർ, ബ്രോക്കോളി പച്ചമുളക് തുടങ്ങിയവ കൃഷി ചെയ്തത്.
കണ്ണമംഗലം കൃഷിഭവന്റെ സഹകരണത്തോടെ സ്കൂളിലെ ടെറസിലാണ് ക്ലബ്ബ് അംഗങ്ങൾ കൃഷി നടത്തിയത്. വിളവെടുപ്പ് ഉത്സവം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ പുളിക്കൽ സമീറ നിർവഹിച്ചു.
പ്രിൻസിപ്പൽ പി ടി ഹനീഫ , എസ് എം സി പൂക്കുത്ത് മുജീബ്, വി സ് ബഷീർ, കോർഡിനേറ്റർ കെ ടി ഹമീദ്, ടി റാഷിദ്, വി സി സലാം, കെ പി ഹുസ്ന, സി അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.