വേങ്ങര: വേങ്ങര സോൺ കേരള മുസ്ലിം ജമാഅത്ത് വാർഷിക കൗൺസിൽ വേങ്ങര അൽ ഇഹ്സാനിൽ നടന്നു. എസ് എം എ ജില്ലാ ട്രഷറർ അബ്ദുൽ ഖാദിർ അഹ്സനി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് ടി.ടി അഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മറ്റി അംഗം കുഞ്ഞുകുണ്ടിലങ്ങാടി വിഷയാവതരണം നടത്തി. ജില്ലാ ക്ഷേമകാര്യ സെക്രട്ടറി അലിയാർ ഹാജി, ബാപ്പു തങ്ങൾ പ്രസംഗിച്ചു. സോൺ അഡ്മിനിസ്ട്രേഷൻ സെക്രട്ടറി അബ്ദുൽ ഹഖ് പൊതു റിപ്പോർട്ടും അബ്ദുൽ കരീം ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി ഹനീഫ ടി സ്വാഗതവും സംഘടനാ കാര്യ സെക്രട്ടറിഅലവി കുട്ടി കെ കെ നന്ദിയും പറഞ്ഞു.