കോട്ടക്കല്‍: പുതുപ്പറമ്പ് ജിഎച്ച്എസ്എസില്‍ ഒരു വർഷക്കാലം നീണ്ടു നിന്ന ലിറ്റിൽ ജീനിയസ് പദ്ധതിയുടെ മെഗാ ഫൈനലിൽ ഒടി സെഹറ ഫാത്തിമ , കെ മുഹമ്മദ് അഫ്നാൻ , എസ് തനുഷ്ക , കെ നിസ്വിൻ നിസാം എന്നിവർ ഒന്നാം സ്ഥാനക്കാരായി.
ജില്ലാ കലക്ടർ ബി ആർ വിനോദ് സമ്മാനങ്ങള്‍ നല്‍കി. ക്യാഷ് അവാർഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ് വിതരണം ചെയ്തു.
ചടങ്ങിൽ എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫസലുദ്ദീൻ തയ്യില്‍,
പ്രിൻസിപ്പാൾ വിജയലക്ഷ്മി, പ്രധാനാധ്യാപിക കെ ബി മിനി ,കെ കെ ഷൗക്കത്തലി , റഷീദ് തറമ്മൽ, ബഷീർ കൂരിയാട്, നാസർ പറമ്പൻ, ടി സമദ്, കെ ആതിഖ് , ഷിയാസ് മുഹമ്മദ്, മുഹമ്മദ് നിസാർ കാവുങ്ങൽ, പിടിഎ പ്രസിഡണ്ട് ഇ കെ അലവിക്കുട്ടി, ഫൈസൽ മൂഴിക്കൽ എന്നിവർ പ്രസംഗിച്ചു.