കൊളപ്പുറം-കൂരിയാട് റോഡ് അടച്ചു

കൊളപ്പുറം : കോഴിക്കോട്-തൃശ്ശൂർ ദേശീയപാതയിൽ കൊളപ്പുറത്തുനിന്ന് കൂരിയാട് ഭാഗത്തേക്കുള്ള സർവീസ് റോഡ് അടച്ചു.

ഇതോടെ എ.ആർ.നഗർ, കൊളപ്പുറം തുടങ്ങിയ ഭാഗത്തുനിന്ന് വേങ്ങര കോട്ടയ്ക്കൽ, തൃശ്ശൂർ ഭാഗത്തേക്കും വിമാനത്താവളത്തിൽനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും കൂരിയാട്-പനമ്പുഴ റോഡ്‌വഴി ചുറ്റിപ്പോകേണ്ടതായിവരും. കോഴിക്കോട് ഭാഗത്തുനിന്ന് കോട്ടയ്ക്കൽ, തൃശ്ശൂർ, ഗുരുവായൂർ ഭാഗ​േത്തക്കുള്ള ബസ്സുകളും ഈ വഴിയെ ആശ്രയിക്കേണ്ടിവരും.

എന്നാൽ റോഡ് അടച്ചപ്പോൾ ഈ ഭാഗത്തൊന്നും അധികൃതർ വാഹനങ്ങൾ പോകേണ്ടതിനായുള്ള സൂചനാ ബോർഡുകളൊന്നും സ്ഥാപിച്ചിട്ടില്ല.

ഇതിനാൽ ഈ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ തിരൂരങ്ങാടി റോഡിലൂടെ പോകുന്നതിന് പകരം കൂരിയാട്ടുനിന്ന് കൊളപ്പുറത്തേക്ക് വരുന്ന ഇടുങ്ങിയ സർവീസ് റോഡിലേക്ക് പ്രവേശിക്കുകയാണ്.

ദേശീയപാതയിലൂടെ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ എതിർദിശയിൽ വരുന്നതോടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്കിന് കാരണമാവുന്നു. ദേശീയപാതയിലെ തിരക്കേറിയ ഈ ഭാഗത്ത് യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്തവിധം സൂചനാ ബോർഡുകൾ സ്ഥാപിച്ച് ഗതാഗതം വഴിതിരിച്ചുവിടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}