വേങ്ങര: കഴിഞ്ഞഎട്ടു വർഷക്കാലമായി വേങ്ങര മനാറുൽഹുദാ ക്യാമ്പസിൽ വളരെ വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അൽഫിത്റ പ്രീ സ്കൂളിന്റെ ഒമ്പതാം വാർഷികാഘോഷം തക്മീന്‍ 2K25 മൂന്ന് വയസ്സ്മുതൽ ആറുവയസ്സ് വരെയുള്ള കൊച്ചു കിഡ്സുകൾ ചിത്രശലഭങ്ങളെപോലെ തുള്ളിച്ചാടി കൊണ്ട് വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് വലിയ തോതിലുള്ള ആഘോഷമാക്കിമാറ്റി.
അറബി മലയാളം ഇംഗ്ലീഷ് ഗ്രൂപ്പ് സോങ്ങുകൾ, സിംഗിൾ സോങ്ങുകൾ, വിവിധ ഭാഷകളിലുള്ള സിംഗിൾ ഡാൻസുകൾ, ഗ്രൂപ്പ് ഡാൻസുകൾ, ഫ്ലവർ ഡാൻസുകൾ, ഒപ്പനകൾ, ദഫ് മുട്ടുകൾ, ഫാൻസി ഡ്രസ്സുകൾ, ഇങ്ങിനെ എന്നിങ്ങനെയുള്ളവൈവിധ്യ മാർന്ന കലാപരിപാടികളാണ് വെട്ടി തിളങ്ങുന്ന എൽ ഇ ഡി കളർ സ്ക്രീനിന്റെ സഹായത്തോടെ സജ്ജീകരിച്ച സ്റ്റേജിൽ കൊച്ചുകുട്ടികൾഅരങ്ങ് തകർത്തു കൊണ്ട് ആഘോഷിച്ചു.
ഒമ്പതാം വാർഷിക ആഘോഷം മനാറുൽഹുദാ അറബിക് കോളേജ് പ്രിൻസിപ്പാൾ നസറുദ്ദീൻ റഹ്മാനി ഉദ്ഘാടനം ചെയ്തു. പി കെ സി ബീരാൻകുട്ടി അധ്യക്ഷതവഹിച്ചു. ഇഫ്ള് കോളേജ് പ്രധാന അധ്യാപകൻ ഫവാസ്നദവി, അബ്ദുൽ ഖാദർ ഖാസിമി, കെ അബ്ബാസലി ബാബു അരീക്കാട്ട്, ആബിദ് സലഫി, കെ അബ്ബാസലി തുടങ്ങിയവർ പ്രസംഗിച്ചു.
അന്താരാഷ്ട്ര ലെവലിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അൽ ഫിത്റ പ്രീ സ്കൂളിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചതായി പ്രീ സ്കൂൾ അധികൃതർ അറിയിച്ചു.