ചേറൂർ: കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തനതു പ്രവർത്തനമായി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകളിൽ നിന്നും എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ എഴുതുന്ന കുട്ടികൾക്കായുള്ള മാതൃകാ പരീക്ഷയും, ആത്മധൈര്യത്തോടെ നേരിടാം എന്നതിനുള്ള മോട്ടിവേഷൻ ക്ലാസും സിഎ കെ എം ജി എം യു പി എസ് ചേറൂറിൽ വച്ച് നടത്തപ്പെട്ടു. പഞ്ചായത്തിന്റെ കീഴിലുള്ള 12 ഓളം സ്കൂളുകളിൽ നിന്നായി 191 എൽ എസ് എസ് കുട്ടികളും, 84 യു എസ് എസ് കുട്ടികളും പരീക്ഷയെ അഭിമുഖീകരിച്ചു.
പരീക്ഷയ്ക്ക് ശേഷം മൂന്നുമണി മുതൽ മോട്ടിവേഷൻ സ്പീക്കർ ഫൈസൽലിന്റെ നേതൃത്വത്തിൽ പരീക്ഷയെ എങ്ങനെ ആത്മവിശ്വാസത്തോടെ നേരിടാം എന്നതിനുള്ള അവബോധ ക്ലാസ്സ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി നടത്തപ്പെട്ടു. അതിനുശേഷം പ്രൗഢഗംഭീരമായ അനുമോദന ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണക്കാട് സ്വാഗതം പറഞ്ഞു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചതിനു ശേഷം യു എസ് എസ് വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. വാർഡ് മെമ്പർ റൈഹാനത്ത്, സീനിയർ അസിസ്റ്റന്റ് സക്കീന ടീച്ചർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് എസ് ആർ ജി കൺവീനർ വിജേഷ്മാസ്റ്റർ നന്ദി അർപ്പിച്ച് സംസാരിച്ചു.