കെ.കെ മൂസ സാഹിബ് അനുസ്മരണം നടത്തി

എ ആർ നഗർ: മുസ് ലിം ലീഗ് നേതാവും മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന എ.ആർ.നഗറിലെ കക്കാടംപുറം കെ.കെ മൂസ സാഹിബിന്റെ അനുസ്മരണം എ ആർ നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി കൊളപ്പുറം നഹാ സാഹിബ് സൗധത്തിൽ വെച്ച് സംഘടിപ്പിച്ചു. 

അനുസ്മരണ പരിപാടി മുൻ വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്  സാഹിബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുനീർ വിലാശേരി അധ്യക്ഷത വഹിച്ചു. ഹനീഫ മൂന്നിയൂർ, പി.എം മുഹമ്മദലി ബാബു, പുള്ളാട്ട് ഷംസു, എ.പി ഹംസ, ഇസ്മായിൽ പുങ്ങാടൻ, സി.കെ മുഹമ്മദാജി, കെ.കെ സൈതലവി, ലിയാഖത്തലി കാവുങ്ങൽ, ഡോ: കാവുങ്ങൽ മുഹമ്മദ്, ഇബ്രാഹിം കുട്ടി കുരിക്കൾ, കാരാടൻ യുസുഫ് ഹാജി, എ.പി. നാസർ , പി എ ജവാദ്, കെ.ടി അബ്ദു റഹ്മാൻ, എ.പി അബ്ദുൽ അസീസ്, പി.കെ അബ്ദുൽ റഷീദ്, കെ. ടി അബ്ദുൽ ലത്തിഫ്, കെ. കെ മാനു, കെ.ടി ഷംസുദ്ധീൻ, ആഷിഖലി കാവുങ്ങൽ, ഇൻസാഫ്, കെ.കെ മുജീബ്, അഷറഫ് ബാവുട്ടി, മുസ്തഫ ഇടത്തിങ്ങൽ, കെ.സി ഹംസ.കെ.എം പ്രദീപ് കുമാർ എന്നിവർ സംബന്ധിച്ചു. റഷീദ് കൊണ്ടണത്ത് സ്വാഗതവും സി.കെ ജാബിർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}