മലപ്പുറം: "ലഹരിക്കെതിരെ കാൽപന്ത് ലഹരി" എന്ന പ്രമേയവുമായി കേരള ഉർദു ടീചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉർദു ക്ലബ്ബുകളുടെ ഫുട്ബോൾ മാച്ച് പ്രൗഢമായി. വേങ്ങര ഫൈസ് ക്ലബ്ബ് ടർഫിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ നിർവ്വഹിച്ചു. കെ.യു.ടി.എ ജില്ല പ്രസിഡണ്ട് വി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
ജില്ലാ നേതാക്കളായ പി.പി.മുജീബ് റഹ്മാൻ, പി.എം.മരക്കാർ അലി, അശ്റഫ് ഉള്ളണം, ശബീർ അലി, ജാഫർ തുടങ്ങിയവർ നേതൃത്വം നൽകി. ഉപജില്ലകളിൽ നടന്ന പ്രൈമറി ഉർദു ക്ലബ്ബുകളിൽ നിന്നുള്ള ജേതാക്കളാണ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തത്. കൊണ്ടോട്ടി ഉപജില്ല ചാമ്പ്യൻമാരായി. കുറ്റിപ്പുറം ഉപജില്ല റണ്ണർഅപ്പുമായി.