വേങ്ങര: വേങ്ങര പഞ്ചായത്ത് ഭിന്ന ശേഷി 2025/26 വർഷത്തെ ടൂർ പാക്കേജിൽ ഉൾപ്പെട്ട കൊച്ചിയിലേക്കുള്ള ഉല്ലാസ യാത്രയുടെ ഫ്ലാഗോഫ് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ നിർവഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, വേങ്ങര ബ്ലോക്ക് പരിവാർ കോഡിനേറ്റർ പ്രഭാകരൻ സി എം, വേങ്ങര പഞ്ചായത്ത് പരിവാർ പ്രസിഡന്റ് ഹംസ മൂക്കമൽ, നിഷ ടീച്ചർ ഗാന്ധിക്കുന്ന്, റഷീദ് കക്കാടംപുറം, പരിവാർ രക്ഷിതാക്കൾ, ഡ്രോമോക്കയർ വളണ്ടിയേഴ്സ് അനുജിത്ത്, ഉനൈസ്, അഷ്‌റഫ് എന്നിവർ പങ്കെടുത്തു.