കോട്ടയ്ക്കൽ: ഭാരത് സ്‌കൗട്സ് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാർ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ച് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ രാജ്യപുരസ്കാർ ജേതാക്കളുള്ള സ്കൂളെന്ന റെക്കോഡ് എടരിക്കോട് പി.കെ.എം.എം. എച്ച്.എസ്.എസ്. നേടി. പരീക്ഷയെഴുതിയ 278 വിദ്യാർത്ഥികളും ജയിച്ച് എസ്.എസ്.എൽ.സി. ഗ്രേസ് മാർക്കിന് അർഹരായി.
കുട്ടികളെ സ്‌കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു. അനുമോദനയോഗം മാനേജർ ബഷീർ എടരിക്കോട് ഉദ്ഘാടനംചെയ്തു.
പ്രിൻസിപ്പൽ കെ. മുഹമ്മദ് ഷാഫി അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് സുധീഷ് പള്ളിപ്പുറത്ത്, പ്രഥമാധ്യാപകൻ ടി. അബ്ദുൽമജീദ്, പി.കെ. അഹമ്മദ്, പ്രമോദ് വാഴങ്കര, വി.പി. ഹാജിറ, കെ.പി. നാസർ, കെ.ആർ. ഗണേഷ്, മുംതാസ് മോൾ, അമീൻ അഹമ്മദ്, കെ. അൻവർ തുടങ്ങിയവർ പ്രസംഗിച്ചു.