പൂഴമ്മൽ ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം സമാപിച്ചു

കണ്ണമംഗലം : ഇരിങ്ങളത്തൂർ പൂഴമ്മൽ ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം സമാപിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ഉഷഃപൂജ, കാവുണർത്തൽ, ഉച്ചപ്പൂജ, കലശം എഴുന്നള്ളിപ്പ്, വെള്ളിയാഴ്ച പുലർച്ചെ അരിതാലപ്പൊലി, ഗുരുതി തർപ്പണം, അരിയേറ് എന്നീ ചടങ്ങുകൾക്കുശേഷം കുടികൂട്ടലോടെ ഉത്സവം സമാപിച്ചു.

വാസു പൂഴമ്മൽ കാർമികത്വം വഹിച്ചു. അരവിന്ദൻ പൂഴമ്മൽ, കുട്ടൻ പൂഴമ്മൽ എന്നിവർ നേതൃത്വംനൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}