കോട്ടക്കൽ: ഫാറൂഖ് ട്രെയിനിംഗ് കോളേജ് പാലിയേറ്റീവ് ദിനമായ ജനുവരി 15 നു കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്ത തുക പാലിയേറ്റീവിന് കൈമാറി. കോളജിൽ വെച്ചു നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാനിധ്യത്തിൽ പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർ ഫണ്ട് ഏറ്റുവാങ്ങി.
ചടങ്ങിൽ ടി കുഞ്ഞു സാഹിബ് (സെക്രട്ടറി ഫാറൂഖ് എഡ്യൂക്കേഷണൽ സൊസൈറ്റി), മരാക്കാർക്കുട്ടി ഹാജി, അവറാൻകുട്ടി ഹാജി എം, പി കെ മൊയ്തീൻ (മാനേജർ), സതീഷ് കുമാർ (അഡ്മിനിസ്ട്രേറ്റർ), ഷാമിന കെ, ബേബി കെ പി, മുഹ്സിൻ, അനസ്, പാലിയേറ്റീവ് ഭാരവാഹികളായ മൊയ്‌തുട്ടി ഹാജി എ.പി, മുഹമ്മദ് കുട്ടി മാസ്റ്റർ ടി എന്നിവരും സംബന്ധിച്ചു.