വേങ്ങര: കുരുന്നു മക്കളിലെ അഭിരുചികൾ കണ്ടെത്തുന്നതിന് ഇരുമ്പുചോല എ യു പി സ്കൂൾ നടത്തിയ പ്ലേട്ടോപിയ നവ്യാനുഭവമായി. എ ആർ നഗർ പഞ്ചായത്തിലെ കിന്റർ ഗാർഡൻ, അംഗനവാടി കുട്ടികൾക്കാണ് പരിപാടി സംഘടിപ്പിച്ചത്. വൈജ്ഞാനിക, കലാ കായിക മേഖലകളിലെ അഭിരുചികൾ കണ്ടെത്തുന്നതിന് ഫൈൻഡ് മി, മാച്ച് മാച്ച്, ബോൾസ് ഇൻ ബാസ്കറ്റ് തുടങ്ങിയ മത്സര പരിപാടികൾ ആണ് നടത്തിയത്. സ്കൂൾ നടത്തിയ കളർപെട്ടി മത്സരത്തിലെ തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് മെഗാ കളറിങ് മത്സരവും നടത്തി. മെഗാകളറിങ് മത്സരത്തിൽ നൈനിക ഫസ്റ്റും ഹലാ മറിയം സെക്കന്റും സെഹ്‌വ ഫാത്തിമ, റംഷ ഫാത്തിമ,ആയിഷ ശിഫ എന്നിവർ തേർഡും സ്ഥാനങ്ങൾ നേടി. പ്ലേട്ടോപിയ മത്സരങ്ങളിൽ ഫാത്തിമ ഇസ്സ അഫ്രീൻ ഒന്നും ഫാത്തിമ ഷമ്മ രണ്ടും ഫാത്തിമ ഇസ്‌റിൻ, മുഹമ്മദ് ഫൈസാൻ, നജ്ദ ഫാത്തിമ എന്നിവർ മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. രക്ഷിതാക്കൾക്ക് കെ പി ജിഷ ടീച്ചർ പുതിയ കാലത്തെ വിദ്യാർഥികളും ബോധനരീതിയും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.സമാപനത്തിൽ നടന്ന രക്ഷിതാക്കളുടെ ഷൂട്ട്‌ഔട്ട് മത്സരം ശ്രദ്ധേയമായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ ലിയാക്കത്തലി ഖാൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് റഷീദ് സി അധ്യക്ഷനായി. പ്രധാനാധ്യാപകൻ ടി ഷാഹുൽ ഹമീദ് തറയിൽ, ജി സുഹറാബി, പി അബ്ദുൽ ലത്തീഫ്, കെ എം ഹമീദ്, ടി. അൻളൽ, മുനീർ തലാപ്പിൽ, ഇസ്മായിൽ തെങ്ങിലാൻ, പി ഇസ്മായിൽ, മുനീർ വിലാശ്ശേരി, എ വി ഇസ്ഹാഖ്, പി നൗഷാദ്, നുസൈബ കാപ്പൻ, എന്നിവർ സംസാരിച്ചു. മെഗാ കളറിങ് ആയിഷ ഷൈഖ,കെ ലബീബ, ഒ സി ഫർഹത്ത് എന്നിവരും, വൈജ്ഞാനിക മത്സരങ്ങൾ ഫൈൻഡ് മിയിൽ സി എച് മുനീറ, സന ഷെറിൻ, തസ്‌ലീന, താഹിറ, മാച്ച് മാച്ച് പരിപാടിയിൽ പി ഹൈഫ അമീർ, യു ഫാരിസ, മിന്ന ഫാഹിഖ്, കായിക മത്സരമായ ബോൾസ് ഇൻ ബാസ്കറ്റ് പരിപാടി സി അർഷദ്, പി ടി അനസ്, കെ ടി അഫ്സൽ, എം ഷഫീഖ് എന്നിവരും നിയന്ത്രിച്ചു
കുരുന്നുകൾക്ക് നവ്യാനുഭവമായി ഇരുമ്പുചോലയിൽ പ്ലേട്ടോപിയ
admin