കാർത്തിക് കഥാപാത്രമായ എളമ്പുലാശ്ശേരി സ്കൂളിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു

തേഞ്ഞിപ്പലം : 
എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ നല്ല പാഠം ക്ലബ്ബ്  ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ടെലിഫിലിം തയ്യാറാക്കി. നാഷണൽ ഹൈവേയുടെ നിർമ്മാണത്തിന് വേണ്ടി കുടുംബസമേതം തേഞ്ഞിപ്പലത്ത് എത്തിയ സ്കൂൾ വിദ്യാർത്ഥിയായ മൂന്നാം ക്ലാസുകാരൻ തെലുങ്കാന സ്വദേശിയായ കാർത്തികാണ്‌ ടെലിഫിലിമിലെ മുഖ്യ കഥാപാത്രം.

ഹിന്ദി ഭാഷ സംസാരിക്കുന്നതിന്റെ പേരിൽ കൂട്ടുകാർ കളിക്കാൻ കൂട്ടാത്തതിൽ ഒറ്റയ്ക്കിരുന്ന് കരയുകയായിരുന്ന കാർത്തികിനെ മുതിർന്ന കുട്ടികൾ സമാധാനിപ്പിക്കുകയും കഴിഞ്ഞ ദിവസം ക്ലാസ്സിൽ നിന്ന് പഠിച്ച ഇന്ത്യൻ ഭരണഘടനയുടെ  സവിശേഷമായ നമ്മളൊന്ന് എന്ന ആശയം പ്രയോഗവൽക്കരിച്ച് കാർത്തികനെ കൂട്ടത്തിൽ കൂട്ടുകയും ചെയ്യുന്നതാണ് 
ടെലിഫിലീമിലെ കഥ. 

കാർത്തികനെ ചേർത്തുപിടിച്ച്  അധ്യാപകൻ എം ഇ ദിലീപ് കുട്ടികൾക്ക് ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും, "നമ്മളെല്ലാവരും ഒന്നാണ്, ആരെയും മാറ്റി നിർത്തരുത്" എന്ന് കുട്ടികളെ പഠിപ്പിക്കുകയും ഭരണഘടനയുടെ ആമുഖം പ്രദർശിപ്പിച്ചും കൊണ്ടാണ് ടെലിഫിലിം അവസാനിപ്പിക്കുന്നത്. കാർത്തികിനു പുറമേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളായ റിസ ഫാത്തിമ, ഹന്ന, വേദ എന്നിവരും പ്രധാന വേഷങ്ങളുമായി ടെലിഫിലിമിലുണ്ട്. 

ടെലിഫിലിമിന്റെ സ്വിച്ച് ഓൺ കർമ്മം സ്കൂൾ മാനേജർ എം മോഹന കൃഷ്ണൻ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് പി എം ശർമിള അധ്യക്ഷത വഹിച്ചു. നല്ല പാഠം അധ്യാപക കോഡിനേറ്റർമാരായ പി മുഹമ്മദ് ഹസ്സൻ, എം അഖിൽ, എം ഇ ദിലീപ്, കെ ജയശ്രീ, ഇ എൻ ശ്രീജ, കെ അമ്പിളി, കെ ജയപ്രിയ,ലാൽ കൃഷ്ണ, ദീപു, ഷൈജില, ഉമ്മുഹബീബ, അജിഷ, രാജേശ്വരി, ഗ്രീഷ്മ, മസ്ബൂബ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}