വേങ്ങര: മണ്ഡലം മുസ്‌ലിംലീഗ് ‘ഉഷസ്സ്’ കാമ്പയിനിന്റെ തുടർപ്രവർത്തനത്തിന്റെ ഭാഗമായുള്ള കർമ്മപദ്ധതി പ്രഖ്യാപനം ചൊവ്വാഴ്ച വൈകുന്നേരം 6.30-ന് കുന്നുംപുറം അൽ ജസീറ ഓഡിറ്റോറിയത്തിൽ നടക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉദ്ഘാടനംചെയ്യും.
ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ. മുഖ്യാതിഥിയാകും. ക്ഷണിക്കപ്പെട്ടവർ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികളായ പി.കെ. അസ്‌ലു, പി.കെ. അലി അക്ബർ എന്നിവർ അറിയിച്ചു.