എസ് വൈ എസ് മുഖദ്ദിമ ക്യാമ്പിന് ജില്ലയിൽ തുടക്കമായി

മലപ്പുറം: സമസ്ത കേരള സുന്നി യുവജന സംഘത്തിന് കീഴിൽ സംഘടനാ ശാക്തീകരണം ലക്ഷ്യം വെച്ച് സർക്കിളുകളിൽ നടക്കുന്ന പുതിയ സംഘടനാ വർഷത്തെ പ്രഥമ പദ്ധതിയായ മുഖദ്ദിമ ക്യാമ്പിന് മലപ്പുറം ഈസ്റ്റ് ജില്ലയിൽ തുടക്കമായി.

കോഡൂർ വെസ്റ്റ് സർക്കിളിലെ ഒറ്റത്തറയിൽ ജില്ലാ സെക്രട്ടറി പി പി മുജീബ് റഹ്മാൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
സർക്കിൾ പ്രസിഡന്റ് മഖ്ബൂൽ കരീപറമ്പ് അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം ശമീർ കുറുപ്പത്ത് ക്ലാസെടുത്തു.

കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോൺ പ്രസിഡന്റ് പി സുബൈർ കോഡൂർ ,എസ് വൈ എസ് മലപ്പുറം സോൺ പ്രസിഡന്റ് ഖാലിദ് സഖാഫി സ്വലാത്ത് നഗർ, ജനറൽ സെക്രട്ടറി പി എം അഹ്മദലി,മഹ്മൂദ് അഹ്സനി , മഅറൂഫ് വടക്കെമണ്ണ, നബീൽ ഫാളിലി, നിസാർ അഹ്സനി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}