പി മുഹമ്മദ് ഹസ്സന് പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർക്കുള്ള അവാർഡ്

കേന്ദ്ര-സംസ്ഥാന പരിസ്ഥിതി വനം മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ഹരിത സേനയുടെ മലപ്പുറം ജില്ലയിലെ മികച്ച പരിസ്ഥിതി സൗഹൃദ സ്കൂളിനുള്ള അവാർഡ് എളമ്പുലാശ്ശേരി എൽപി സ്കൂൾ നേടി.

സ്കൂൾ അധ്യാപകൻ പി മുഹമ്മദ് ഹസ്സനെ പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർക്കുള്ള അവാർഡിന് തെരഞ്ഞെടുത്തു.

തേഞ്ഞിപ്പലം :
കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെയും 
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും കീഴിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന 
 ദേശീയ ഹരിത സേനയുടെ  പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിച്ച വിദ്യാലയങ്ങൾക്ക് ഗ്രീൻ സ്കൂൾ അവാർഡിന് എളമ്പുലാശേരി എ എൽ പി സ്കൂളിനെ തെരഞ്ഞെടുത്തു. 

മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ്  കോർഡിനേറ്റർ പി മുഹമ്മദ്‌ ഹസ്സൻ കോർഡിനേറ്റർക്കുള്ള 
അവാർഡിനും അർഹനായി.  

സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൈവിധ്യമാർന്ന പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളാണ് അവാർഡ് നേടാൻ കാരണമായത്. നാളെ രാവിലെ മലപ്പുറം ജില്ലാ കലക്ടറുടെ ഓഫീസിൽ വച്ച് ജില്ല കളക്ടർ 
വി ആർ വിനോദ് ഐ എ എസ് അവാർഡ് സമ്മാനിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}