മോയിൻ കുട്ടി വൈദ്യർ സ്മാരകത്തിൽ സ്ഥാപിക്കാൻ എസ് എം സർവറിന്റെ പടം കൈമാറി

കൊണ്ടോട്ടി:
കേരളത്തിലെ വിദ്യാലയങ്ങളിൽ ഉർദുഭാഷാ പഠനം വ്യവസ്ഥാപിതമായി ആരംഭിക്കുന്നതിനും 
കേരളത്തിൽ ഉർദു ഭാഷയുടെ പ്രചരണത്തിനും മുഖ്യ പങ്ക് വഹിച്ച പ്രശസ്ത ഉർദു കവി എസ്.എം സർവ്വറിന്റെ പടം മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ സ്ഥാപിക്കുന്നതിനു വേണ്ടി കെ.യു.ടി.എ സംസ്ഥാന  ചെയർമാൻ നേതാക്കൾ മാപ്പിള കലാ അക്കാദമി ചെയർമാൻ  ഡോ.ഹുസൈൻ രണ്ടത്താണിക്ക് റെകൈമാറി. 
തൻറെ ജീവിതവും സമ്പാദ്യവും മുഴുവനും ഉർദു ഭാഷയുടെ സംസ്ഥാപനത്തിനും പ്രചരണത്തിനും വേണ്ടി ചിലവഴിച്ച അദ്ദേഹം കേരളത്തിലെ ഉർദുവിന്റെ പിതാവ് എന്ന പേരിൽ അറിയപ്പെടുന്നമലയാളിയായ ഉർദു കവിയും കഥാകൃത്തും എഴുത്തുകാരനുമായിരുന്നു അദ്ദേഹം.

1916 ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂർ എന്ന പ്രദേശത്താണ് സർവർ ജനിച്ചത്.
1942 തലശ്ശേരി ബ്രണ്ണൻ കോളേജിൽ താൽക്കാലിക ഉർദു അധ്യാപകനായി സേവനം ആരംഭിച്ചു.
പിന്നീട് തലശ്ശേരി സെൻറ് ജോസഫ് ഹൈസ്കൂളിൽ രണ്ടുവർഷവും മലപ്പുറം ഗവൺമെൻറ് ഹൈസ്കൂളിൽ 1974 മുതൽ സർവീസിൽ നിന്ന് വിരമിക്കുന്നവരെയും ഉർദു അധ്യാപകനായി സേവനം ചെയ്തു.

അദ്ദേഹം വിരമിക്കുന്നതിന് മുമ്പായി കേരളത്തിലെ വിദ്യാലയങ്ങളിൽ ഉർദുഭാഷാ പഠനം വ്യവസ്ഥാപിതമായി ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിരവധി ശ്രമങ്ങൾ നടത്തി.വിവിധ രാഷ്ട്രീയ നേതാക്കന്മാരെ നേരിൽകണ്ട് ഈ ഭാഷയുടെ മഹാത്മ്യവും പ്രാധാന്യവും ബോധ്യപ്പെടുത്തി.
സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് പ്രൈമറികളിൽ ഉർദു ഭാഷാ പഠനം ആരംഭിക്കാൻ തീരുമാനം ഉണ്ടാവുകയും ചെയ്തു.

നാടോടികളെ കുറിച്ച് എഴുതിയ 'ഗുൻ ച'യായിരുന്നു സർവറിന്റെ ആദ്യത്തെ കഥ.
തൻ്റെ പ്രിയ ഗുരുനാഥൻ ബാംഗ്ലൂരിലെ ജൗഹർ സാഹിബിന്റെ വിയോഗത്തിൽ രചിച്ച വിലാപ കാവ്യമായിരുന്നു അദ്ദേഹത്തിൻറെ ലക്ഷണമൊത്ത ആദ്യത്തെ കവിത.

അർമഗാനെ  കേരള, നവായെ സർവർ " എന്നി വയാണ് 'അദ്ദേഹത്തിൻ്റെ കവിതാ സമാഹാരങ്ങൾ.പടം കൈമാറുന്ന ചടങ്ങിൽ കെ.യു.ടി.എ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.പി.ഷംസുദ്ദീൻ തിരൂർക്കാട്,
ജനറൽ സെക്രട്ടറി സലാം മലയമ്മ,സംസ്ഥാന ഭാരവാഹികളായ എം.പി സത്താർ അരയങ്കോട്,ടി. എച്ച് കരീം, പിസി വാഹിദ് സമാൻ, ജില്ലാ സെക്രട്ടറി സാജിദ് മോക്കൻ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}