തിരൂരങ്ങാടി: തിരൂരങ്ങാടി കൊളപ്പുറം റൂട്ടിൽ പനമ്പുഴ പാലത്തിൽ ലോറിയും ബൈക്കും ഇടിച്ചു അപകടം.
അപകടത്തിൽ സ്ത്രീ അടക്കം രണ്ടു പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരിയായിരുന്ന സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ഗുരുതര പരിക്ക്.
പരിക്ക് പറ്റിയവരെ തിരുരങ്ങാടി എം കെ എച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.