സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു

കോട്ടക്കൽ: അസീസ് അസോസിയേഷൻ ചാരിറ്റബിൾ സൊസൈറ്റിയും ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററും ഒതുക്കുങ്ങൽ  പഞ്ചായത്ത് പന്ത്രണ്ടാം വാർഡ്  ലീഗ് കമ്മിറ്റിയും സംയുക്തമായി പുത്തൂർ അരിച്ചോൾ എലോറോ മെഡിക്കൽ ഹോസ്പിറ്റലിൽ സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് ആരോഗ്യ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.

അസീസ് അസോസിയേഷൻ ചാരിറ്റബിൾ സൊസൈറ്റി  പ്രസിഡണ്ട് അസീസ് പട്ടിക്കാട് അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ അബ്ദുറഹ്മാൻ കാരാട്ട് ഉദ്ഘാടനം ചെയ്തു. എലോറോ ഹോസ്പിറ്റൽ സ സ്നേഹം പ്രോഗ്രാമിന്റെ ഉദ്ഘാടനം ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെസി മൂസ നിർവഹിച്ചു.
എലോറോ ഹോസ്പിറ്റൽ  60 വയസ്സിന്റെ മീതെയുള്ള ആളുകൾക്ക് വേണ്ടി സംഘടിപ്പിച്ച സ സ്നേഹം പദ്ധതിയുടെ ഭാഗമായി ഐ പി വാർഡുകളുടെ ഉദ്ഘാടനം കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ ചെയർമാൻ. പി എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ. അസീസ് പഞ്ചിളി, ഡോ. ആഷിക്, ഡോ, സൽമാൻ ഫാരിസ്, അസീസ് മാറാക്കര,സജ്ജാദ് കൊണ്ടോട്ടി , ഗ്രാമ പഞ്ചായത്ത് മെമ്പർ ഹുസൈൻ വലിയപറമ്പ്, അലി വലിയപറമ്പ്, അസീസ്  കൊങാ പള്ളി എന്നിവർ പ്രസംഗിച്ചു. ക്യാമ്പിലും സെമിനാറിലുമായി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത. മുസ്ലിം ലീഗ് പ്രവർത്തകരും അസീസ് അസോസിയേഷൻ മെമ്പർമാർ അരി ചൂളിലെ സന്നദ്ധ പ്രവർത്തകർ.  എലോറ ഹോസ്പിറ്റലിന് ഡോക്ടർമാർ പാരാമെഡിക്കൽ സ്റ്റാഫ് അടക്കമുള്ള  സ്റ്റാഫുകളും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലെ മൊബൈൽ ലാബ് ക്യാമ്പ് ടീം അംഗങ്ങൾ ക്യാമ്പിനും സെമിനാറിനും നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}