മലപ്പുറം: ജില്ലാ ആസ്ഥാനത്തെ കെഎസ്ആർടിസി ടെർമിനലിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്. യാർഡ് നവീകരണത്തിനായി ഇന്ന് മുതൽ ബസ് സ്റ്റാൻഡ് അടച്ചിടും. മലപ്പുറത്തു നിന്നുള്ള സർവീസുകൾ സ്റ്റാൻഡിനു മുൻവശത്തു നിന്ന് ആരംഭിക്കും. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ സ്റ്റാൻഡിന്റെ എതിർവശത്തെ പള്ളിയ്ക്കു മുന്നിലുള്ള ബസ് സ്റ്റോപ്പിലാണ് നിർത്തുക. പാലക്കാട് ഭാഗത്തേക്കുള്ള ബസുകൾ ബസ് സ്റ്റാൻഡിനു മുൻവശത്തും. വർഷങ്ങളായി നിർമാണം മുടങ്ങിക്കിടന്ന ബസ് ടെർമിനലിന്റെ ജോലികളാണ് ഇപ്പോൾ പൂർത്തിയാകാനിരിക്കുന്നത്. ഒന്നാം നിലയിൽ ടൈൽസ് വിരിക്കൽ, കൈവരി, ശുചിമുറികൾ തുടങ്ങിയവയാണ് ഇപ്പോൾ പൂർത്തിയായത്. ഇതിനു ശേഷമാണ് യാർഡ് നിർമാണത്തിലേക്ക് കടക്കുന്നത്. ഇതു തീരാൻ 2 മാസത്തോളമെടുക്കുമെന്നാണ് വിവരം. അതേസമയം ഈ സാമ്പത്തിക വർഷം തന്നെ ഉദ്ഘാടനത്തിലേക്ക് നീങ്ങാനാണ് ജോലികൾ വേഗത്തിലാക്കുന്നത്.
മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഇന്ന് മുതൽ അടച്ചിടും
admin
Tags
Malappuram