വേങ്ങര: കേരള നദ് വത്തുൽ മുജാഹിദീൻ കണ്ണമംഗലം എടക്കാപറമ്പ് ശാഖ പരിശുദ്ധ റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി (സുന്നത്ത്, ബിദ്അത്ത്) എന്ന വിഷയത്തിൽ മേമാട്ടുപാറ ടൗണിൽ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. കെ എൻ എം എടക്കാപറമ്പ് ശാഖ പ്രസിഡന്റ് അരീക്കൻ കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദ് മൗലവി ആമുഖ പ്രഭാഷണം നടത്തി. പ്രമുഖ പണ്ഡിതൻ മുനീർമദനി മുഖ്യപ്രഭാഷണം നടത്തി. ഇ കെ ആലി മൊയ്തീൻ സ്വാഗതവും, ചുക്കൻ ഹുസൈൻ, നന്ദിയും പറഞ്ഞു.
പരിശുദ്ധ റമദാനിന്റെ മുന്നോടിയായി മുനീർ മദനിയുടെ മതപ്രഭാഷണം സംഘടിപ്പിച്ചു
admin