കോട്ടക്കൽ: കോട്ടക്കൽ ഫാറൂഖ് കോളേജ് പാലിയേറ്റീവ് ദിനമായ ജനുവരി 15 നു കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്ത തുക പാലിയേറ്റീവിന് കൈമാറി.
പാലിയേറ്റീവിൽ വെച്ചു നടന്ന ചടങ്ങിൽ എൻ എസ് എസ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷിബിൻ സിനാൻ പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് തുക കൈമാറി.
ചടങ്ങിൽ എൻ എസ് എസ് കോഡിനേറ്റർ ഹനാൻ, മീഡിയ വിംഗ് കോഡിനേറ്റർ മുഹമ്മദ് നിഹാദ്, സഹദ്, അനീസ്, മർജാൻ, സാലിം, പാലിയേറ്റീവ് ഭാരവാഹികളായ മൊയ്‌തുട്ടി ഹാജി എ.പി, അശ്റഫ് എം കെ എന്നിവരും സംബന്ധിച്ചു. പ്രോഗ്രാം ഓഫീസർ സുഹൈൽ ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകി.