വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിലെ പരിരക്ഷ പദ്ധതിയിൽ ഉൾപ്പെട്ട കിടപ്പ് രോഗികളുടെ സംഗമം പാണ്ടികശാല പി.സി.എം ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസലിന്റെ അധ്യക്ഷതയിൽ വേങ്ങര മണ്ഡലം എംഎൽഎ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു. നൂറിൽപരം പരിരക്ഷ രോഗികളും കുടുംബങ്ങളും പങ്കെടുത്തു.
വൈസ് പ്രസിഡണ്ട് പൂച്യാപ്പു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആരിഫ മടപ്പള്ളി, ഹസീന ബാനു, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, ഖമർ ബാനു, ഉമ്മർകോയ, നുസ്രത്ത് തുമ്പയിൽ, അബ്ദുൽ കരീം ടിടി, റുബീന അബ്ബാസ്, ജംഷീറ, റഫീഖ് മൊയ്തീൻ നജ്മുന്നീസ സാദിഖ്, ഉണ്ണികൃഷ്ണൻ എംപി, ആസ്യ മുഹമ്മദ്, നഫീസ എ കെ , അബ്ദുൽ മജീദ് മടപ്പള്ളി, നുസ്രത്ത് അമ്പാടൻ, മൊയ്തീൻ കോയ തോട്ടശ്ശേരി, മൈമൂന എൻ. ടി, അബ്ദുൽ ഖാദർ സി പി തുടങ്ങിയവരും രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അബ്ദുൽ ഖാദർ പറമ്പിൽ, ടിവി ഇഖ്ബാൽ, വികെ കുഞ്ഞാലൻകുട്ടി, രാധാകൃഷ്ണൻ മാസ്റ്റർ, പുഷ്പാംഗതൻ, എന്നിവരും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട്, വേങ്ങര പോലീസ് എ എസ് ഐ സുരേഷ് കണ്ടംകുളം, വേങ്ങര സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസ്, പരിരക്ഷ സിസ്റ്റർമാർ, സായംപ്രഭാ കെയർ ഗിവർ ഇബ്രാഹിം എ കെ, ഹാരിസ് മാളിയേക്കൽ, സഹീർ അബ്ബാസ്, ജെ.എച്ച്.ഐ മാർ, ആശാവർക്കർമാർ, ട്രോമാകെയർ വളണ്ടിയർമാർ മറ്റു സന്നദ്ധ സംഘടന പ്രതിനിധികൾ, വിവിധ ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
പരിരക്ഷ സ്നേഹ സംഗമം നടത്തിപ്പിനായി ലിയാന ടെക്സ്റ്റൈൽസ്, അൽ.ഐൻ കെ.എം.സി.സി, ഡിസ്കോ സൗണ്ട്സ്, പി. എച്ച് ലൈറ്റ് ആൻഡ് സൗണ്ട്സ്, PCM ഓഡിറ്റോറിയം, ഓൾ കേരള ചിക്കൻ മർച്ചൻ്റ്സ് അസോസിയേഷൻ, അൻസാർ ട്രേഡേഴ്സ്,ധാരാളം സ്ഥാപനങ്ങൾ സഹായഹസ്തവുമായി രംഗത്തെത്തി. അലിവ്, സാന്ത്വനം, വ്യാപാര വ്യവസായി പാക്കടപ്പുറായ യൂണിറ്റ് എന്നിവർ ആംബുലൻസുകൾ സ്പോൺസർ ചെയ്തു. ഫിറോസ് എറിയാമ്പാട്ട് സൗജന്യമായി ഭക്ഷണങ്ങൾ പാചകം ചെയ്തു.