വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി

വേങ്ങര: സമ്പൂർണ്ണ പാർപ്പിടത്തിനും സംരഭകത്വ പ്രോൽസാഹനം വയോജന ക്ഷേമം എന്നിവക്ക് മുൻഗണന നൽകി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി. ഇ അഹമ്മദ് സ്മാരക ഹാളിൽ നടന്ന സെമിനാർ പ്രസിഡൻ്റ് മണ്ണിൽബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. 

25,26 വർഷത്തെകരട് പദ്ധതിരേഖ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇകെ സുബൈർ മാസ്റ്റർക്ക് നൽകി പ്രസിഡൻ്റ് പ്രകാശനം ചെയ്തു. ചടങ്ങിൽ
സഫിയ മലേ ക്കാരൻ അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി സലീമ ടീച്ചർ, കെ പി ഹസീന ഫസൽ,യു എം ഹംസ, സലീന കരുമ്പിൽ, ടി ഫസലുദ്ദീൻ,ജില്ലാ പഞ്ചായത്ത് അംഗം സമീറ പുളിക്കൽ മുഖ്യാഥിതിയായി ബ്ലോക്ക് സ്ഥിരസമിതി അംഗങ്ങളായ പി പി സഫീർ ബാബു, എം സുഹിജാബി, പറങ്ങോടത്ത് അസീസ്, നാസർ പറപ്പൂർ, എപി അസീസ്, പി കെ റഷീദ്, മണി കാട്ടകത്ത്, രാധാരമേഷ് എനബീല, പി ഐജസീല , സക്കീന പതിയിൽ, ഇകെ സുബൈർ സെക്രട്ടറി കെ അനീഷ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}